കറന്‍സികളുടെ മൂല്യമിടിവ് തടയാന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ വിറ്റഴിച്ചത്‌ 50 ബില്യണ്‍ ഡോളര്‍


Money Desk

ഇതോടെ രാജ്യങ്ങളുടെ വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ കാര്യമായ കുറവുണ്ടായി.

Photo: Gettyimages

യുഎസ് ഡോളറിന്റെ മുന്നേറ്റത്തില്‍ കറന്‍സികളുടെ മൂല്യമിടിവ് തടയാന്‍ ഏഷ്യയിലെ വിവധ രാജ്യങ്ങള്‍ സെപ്റ്റംബറില്‍ ചെലവഴിച്ചത് 50 ബില്യണ്‍ ഡോളര്‍. ഡോളിന്റെ നിരന്തരമായ മുന്നേറ്റത്തില്‍നിന്ന് കറന്‍സികളെ പ്രതിരോധിക്കാനണ് ഇത്രയും തുക വിപണിയിലിറക്കിയത്.

ചൈന ഒഴികെയുള്ള ഏഷ്യയിലെ വികസ്വര രാജ്യങ്ങള്‍ 30 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചതായാണ് കണക്ക്. ജപ്പാനും കൂടി ചേരുമ്പോള്‍ ഈ തുക 50 ബില്യണാകും. 2020 മാര്‍ച്ചിനുശേഷമുള്ള ഉയര്‍ന്ന വില്പനയാണിത്. ആഗോള മൂലധന നീക്കം നിരീക്ഷിക്കുന്ന എക്‌സാന്റെ ഡാറ്റ- എന്ന സ്ഥാപനത്തിന്റേതാണ് വിലയിരുത്തല്‍. രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍, മറ്റ് സര്‍ക്കാര്‍ വൃത്തങ്ങള്‍ എന്നിവയില്‍നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഈ കണക്കെടുപ്പ്.

1980നുശേഷം ഇതാദ്യമായി യുഎസ് കേന്ദ്ര ബാങ്ക് പലിശ നിരക്ക് തുടര്‍ച്ചയായി കൂട്ടിയതാണ് ഡോളര്‍ സൂചിക എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്താനിടയാക്കിയത്. ഏഷ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ കറന്‍സികളുടെ മൂല്യത്തെ കാര്യമായി ഇത് ബാധിക്കുകയുംചെയ്തു.

സെപ്റ്റംബറില്‍ ജപ്പാന്‍ 20 ബില്യണ്‍ ഡോളര്‍ വിറ്റഴിച്ചപ്പോള്‍ ദക്ഷിണ കൊറിയ 17 ബില്യണാണ് വിപണിയിലിറക്കിയത്. ദക്ഷിണ കൊറിയ, ഇന്ത്യ, തായ് വാന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ഡോളര്‍ വിറ്റഴിച്ചതിന്റെ വിവരങ്ങള്‍ പുറത്തുവിടാറുണ്ട്. മറ്റ് രാജ്യങ്ങളിലെ വിവരങ്ങള്‍ കേന്ദ്ര ബാങ്കുകള്‍ സൂക്ഷിക്കുകയാണ് ചെയ്യുന്നത്.

30 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ യെനിന്റെ മൂല്യം ഏറ്റവും താഴ്ചയിലേയ്ക്ക് പതിച്ചതോടെയാണ് ജപ്പാന്‍ വന്‍തോതില്‍ കരുതല്‍ ശേഖരം വിറ്റഴിക്കാന്‍ തയ്യാറായത്. വിദേശ-വിനിമയ വിപണിയില്‍ ഇടപെട്ട് ചാഞ്ചാട്ടം കുറയ്ക്കാനും നിയന്ത്രിക്കാനും കറന്‍സികളുടെ മൂല്യമിടിവ് പരിധിവിട്ട് താഴാതിരിക്കാനും വിവിധ രാജ്യങ്ങള്‍ കിണഞ്ഞു ശ്രമിക്കുകതന്നെ ചെയ്തു.

Also Read

പിടിയിലൊതുങ്ങാതെ വിലക്കയറ്റം: ആർ.ബി.ഐയുടെ ...

വിപണിയ്‌ക്കൊപ്പം തകർന്ന് ഫണ്ടുകൾ: പ്രകടനം ...

വിപണിയില്‍ ഇടപെട്ട് കറന്‍സികളുടെ മൂല്യം നിലനിര്‍ത്താന്‍ ശ്രമിക്കുന്നതിനാല്‍ ലോകമാകെയുള്ള രാജ്യങ്ങളിലെ വിദേശനാണ്യ കരുതല്‍ ശേഖരം കുറയുകയാണെന്നാണ് വിലയിരുത്തല്‍. ഒരു ലക്ഷം കോടിയിലധികം ഡോളറിന്റെ കുറവാണ് കരുതല്‍ ശേഖരത്തിലുണ്ടായത്. 12 ലക്ഷം കോടി ഡോളറില്‍ താഴെയാണ് വിവിധ രാജ്യങ്ങളുടെ കൈവശമുള്ള ഇപ്പോഴത്തെ കരുതല്‍ശേഖരം.

Content Highlights: Asia spent $50 billion to defend currencies from US dollar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented