പണപ്പെരുപ്പം 20 വര്‍ഷത്തെ ഉയരത്തില്‍: അര്‍ജന്റീനയില്‍ പലിശ നിരക്ക് 69.5%


ഈ വര്‍ഷം ഒമ്പതാം തവണയാണ് നിരക്ക് കൂട്ടുന്നത്.

Photo: Gettyimages

ബ്യൂണസ് ഐറിസ്: ലാറ്റിനമേരിക്കന്‍ രാജ്യമായ അര്‍ജന്റീനയില്‍ പണപ്പെരുപ്പം കുതിക്കുന്നു. ഇതേതുടര്‍ന്ന് അര്‍ജന്റീനിയന്‍ കേന്ദ്ര ബാങ്ക് പ്രധാന നിരക്ക് 69.5ശതമാനമായി ഉയര്‍ത്തി. ആഴ്ചകള്‍ക്കുള്ളില്‍ ഇത് രണ്ടാമത്തെ തവണയാണ് നിരക്ക് വര്‍ധിപ്പിക്കുന്നത്.

28 ദിവസത്തെ ബെഞ്ച്മാര്‍ക്ക് നിരക്ക് 9.5ശതമാനമാണ് ഉയര്‍ത്തയത്. രണ്ടാഴ്ച മുമ്പ് നിരക്കില്‍ എട്ടു ശതമാനം വര്‍ധന വരുത്തിയിരുന്നു. ഈ വര്‍ഷം ഒമ്പതാം തവണയാണ് നിരക്ക് കൂട്ടുന്നത്.

രാജ്യത്തെ പണപ്പെരുപ്പം 20 വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 70ശതമാനത്തിലെത്തിയതായാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. വര്‍ഷാവസാനത്തോടെ രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 90ശതമാനത്തിലെത്തുമെന്നാണ് നിഗമനം.

അതേസമയം, നിരക്കില്‍ ദ്രുതഗതിയില്‍ വര്‍ധനവരുത്തിയതിനാല്‍ പണപ്പെരുപ്പ നിരക്ക് വേഗം കുറയാനിടയാക്കുമെന്നാണ് ബാങ്കിന്റെ വിലയിരുത്തല്‍.

Also Read

40-ൽ വിരമിക്കാൻ 1.30 കോടി വേണം: പ്രതിമാസം ...

ആഗോള വിപണിയില്‍ ഇന്ധന വിലയില്‍ കുറവുണ്ടായതോടെ യുഎസില്‍ ജൂലായിലെ പണപ്പെരുപ്പത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു.

Content Highlights: Argentina hikes interest rates to 69.5% as inflation hits 20-year high


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented