റിപ്പോ നിരക്ക് 0.50ശതമാനം കൂട്ടി: വായ്പ പലിശ കുത്തനെ ഉയരും, വളര്‍ച്ചാ അനുമാനം 7.2%


മൂന്നാംതവണയും വര്‍ധന. മൂന്നുമാസത്തിനിടെ കൂട്ടിയത് 1.40ശതമാനം.

-

മുംബൈ: തുടര്‍ച്ചയായി മൂന്നാം തവണയും റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വര്‍ധിപ്പിച്ചു. ഇത്തവണ 0.50ശതമാനം കൂട്ടിയതോടെ റിപ്പോ നിരക്ക് 5.40ശതമാനമായി.

ഉയര്‍ന്നുനിര്‍ക്കുന്ന പണപ്പെരുപ്പവും ആഗോളതലത്തിലെ കേന്ദ്ര ബാങ്കുകളുടെ നിലപാടുമാണ് നിരക്ക് വര്‍ധനയ്ക്കുപിന്നില്‍.

വിപണിയിലെ പണലഭ്യത നിയന്ത്രിക്കുന്നതിന്റെ ഭഗമായി സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി(എസ്ഡിഎഫ്)നിരക്ക് 5.15ശതമാനമായും മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി (എംഎസ്എഫ്) 5.65ശതമാനമായും പരിഷ്‌കരിച്ചിട്ടുണ്ട്.

മെയിലെ അസാധാരണ യോഗത്തില്‍ 0.40ശതമാനവും ജൂണില്‍ 0.50ശതമാനവുമാണ് നിരക്കില്‍ വര്‍ധനവരുത്തിയത്. ഇത്തവണത്തെ വര്‍ധനവോടെ മൂന്നുമാസത്തിനിടെ നിരക്കിലുണ്ടായ വര്‍ധന 1.40ശതമാനമായി.

രാജ്യത്തെ പണപ്പെരുപ്പം തുടര്‍ച്ചയായി ആറാമത്തെ മാസവും ആര്‍ബിഐയുടെ ക്ഷമതാപരിധിയായ ആറുശതമാനത്തിന് മുകളിലാണ്. ഉപഭോക്ത വില സൂചിക പ്രകാരമുള്ള വിലക്കയറ്റം ജൂണില്‍ 7.01ശതമാനമായിരുന്നു.

ആര്‍ബിഐയുടെ പ്രഖ്യാപനംവരുംമുമ്പെതന്നെ ബങ്കുകള്‍ വായ്പാ പലിശ ഉയര്‍ത്തിതുടങ്ങിയിരുന്നു. കഴിഞ്ഞയാഴ്ചയിലെ യുഎസ് ഫെഡറല്‍ റിസര്‍വിന്റെ യോഗത്തില്‍ മുക്കാല്‍ശതമാനം വര്‍ധനവാണ് പ്രഖ്യാപിച്ചത്.

  • റിപ്പോ അരശതമാനം കൂട്ടിയതോടെ കോവിഡിനുമുമ്പുള്ള നിരക്കിലെത്തി.
  • കോവിഡിനു തൊട്ടുമുമ്പ് റിപ്പോ നിരക്ക് 5.15ശതമാനമായിരുന്നു.
  • 2022-23 സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന പണപ്പെരുപ്പം 6.7ശതമാനം.
  • വളര്‍ച്ച 7.2ശതമാനം തിരിച്ചുപിടിക്കാനാകുമെന്നും ആര്‍ബിഐ ഗവര്‍ണര്‍.
എന്തുകൊണ്ട് അടിക്കടിയുള്ള നിരക്ക് വര്‍ധന: വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ ആര്‍ബിഐയ്ക്കാകുമോ?

Content Highlights: 3rd hike: Repo to 5.40%, loan interest to rise sharply

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


11:48

ആളില്ലാക്കപ്പലും ഫ്ലോട്ടിം​ഗ് പാലവും- ഋഷിയുടെ കണ്ടുപിടുത്തങ്ങൾ മാസ്സാണ്

Aug 11, 2022

Most Commented