മുംബൈ: ഒരിക്കല്‍കൂടി ഇ-കൊമേഴ്‌സ് വമ്പന്‍മാരായ ഫ്‌ളിപ്കാര്‍ട്ടും ആമസോണും വിലക്കിഴിവ് മത്സരവുമായി രംഗത്തിറങ്ങുന്നു.

ഇത്തവണ 80 ശതമാനംവരെ വിലക്കിഴിവുമായാണ് ആഘോഷം. 

മെയ് 14 മുതല്‍ 18വരെയാണ് ബിഗ്-10 എന്ന് പേരിട്ടിട്ടുള്ള ഫ്‌ളിപ്കാര്‍ട്ടിന്റെ വിലക്കിഴിവ് വില്പന. നാലിരട്ടിവരെ വില്പനയാണ് പ്രതീക്ഷിക്കുന്നത്.

ഫ്‌ളിപ്കാര്‍ട്ടിന്റെ എതിരാളിയായ ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ മെയ് 11 മുതല്‍ 14വരെയാണ്.

ഫ്‌ളിപ്കാര്‍ട്ടിന്റെതന്നെ സ്ഥാപനമായ മിന്ത്രയും ഇതേകാലയളവില്‍ വിലക്കിഴിവ് വില്പനയില്‍ പങ്കുചേരുന്നുണ്ട്. 

സ്മാര്‍ട്ട് ഫോണ്‍, ടെലിവിഷന്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, ഫാഷന്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം വിലക്കിഴിവുണ്ടാകുമെന്ന് ഫ്‌ളിപ്കാര്‍ട്ടുമായി ബന്ധപ്പെട്ടവര്‍ സൂചിപ്പിച്ചു.

സാംസങ്, മോട്ടറോള, വണ്‍പ്ലസ്, സോണി, എല്‍ജി, വേള്‍പൂള്‍, പ്യൂമ, ടൈറ്റാന്‍, ബിബ തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളെ അണിനിരത്തിയാകും ആമസോണിന്റെ മാമാങ്കം.  

പത്താം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ഫ്‌ളിപ്കാര്‍ട്ട് വിലക്കിഴിവ് വില്പന നടത്തുന്നത്.