ബെംഗളുരു: ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയ്‌ലറായ ജബോങ് ഡോട്ട്‌കോമില്‍നിന്ന് പകുതിയോളം ജീവനക്കാര്‍ പുറത്തുപോകേണ്ടിവന്നേക്കും.

ഫ്‌ളിപ്കാര്‍ട്ടിന്റെ തന്നെ ഫാഷന്‍ പോര്‍ട്ടലായ മിന്ത്ര 2016ലാണ് ജബോങിനെ ഏറ്റെടുത്തത്. 400 ജീവനക്കാരാണ് നിലവിലുള്ളത്. ഇതില്‍ 200 പേരെങ്കിലും പുറത്തുപോകേണ്ടിവരുമെന്നാണ് സൂചന.

ഫ്‌ളിപ്കാര്‍ട്ടിനെ വാള്‍മാര്‍ട്ട് ഏറ്റെടുത്ത ശേഷമുള്ള പുനഃസംഘടനയുടെ ഭാഗമായാണ് ജബോങിലെ ജീവനക്കാരെ കുറയ്ക്കുന്നത്. 

ഫ്‌ളിപ്കാര്‍ട്ടിന്റെതന്നെ സ്ഥാപനമായ മിന്ത്ര സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ജബോങിന്റെ കാര്യത്തില്‍ ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തതയായിട്ടില്ല. 

content highlights:Jabong jobs at risk, Flipkart restructuring, Flipkart’s fashion unit Myntra