മുംബൈ: ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിലൂടെ വന്‍ വിലക്കിഴിവ് നല്‍കിയ ആമസോണ്‍ പത്ത് ദിവസത്തിനുശേഷം വീണ്ടും ഗോദയില്‍. 

ബുധനാഴ്ചമുതലാണ് വിലക്കിഴിവ് ഉത്സവം വീണ്ടും തുടങ്ങിയത്. മികച്ച ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ ഉള്‍പ്പെടുന്ന, അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ 80 ശതമാനംവരെയാണ് വിലക്കിഴിവ്.

സിറ്റി ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് പണമടച്ചാല്‍ 10 ശതമാനം കാഷ് ബാക്കും ലഭിക്കും. ആമസോണ്‍ പേ വാലറ്റ് ഉപയോഗിക്കുകയാണെങ്കില്‍ 15 ശതമാനം കാഷ് ബാക്ക് കിട്ടാനും സാധ്യതയുണ്ട്. 

മൊബൈല്‍ ഓഫറുകള്‍
സ്മാര്‍ട്ട് ഫോണുകള്‍ക്ക് 40 ശതമാനമാണ് വിലക്കിഴിവ്. ആക്‌സസറീസിന് 80 ശതമാനംവരെയും കിഴിവ് ലഭിക്കും. റെഡ്മി 4ന് 1,500 രൂപയാണ് ഓഫര്‍. എക്‌സ്‌ചേഞ്ച് ചെയ്യുകയാണെങ്കില്‍ 500 രൂപ വേറെയുംലഭിക്കും. മികച്ച ഓഫറുകള്‍ താഴെ. ബ്രാക്കറ്റില്‍ ഒറിജനല്‍ വില.

അസൂസ് സെന്‍ഫോണ്‍ 3: 11,999 രൂപ(22,999)
സാംസങ് ഗ്യാലക്‌സി ജെ7(16 ജി.ബി): 10,590(16,900)
ഐ ഫോണ്‍ 6 (32ജി.ബി): 20,999(29,500)
മൈക്രോമാക്‌സ് കാന്‍വാസ് ഇന്‍ഫിനിറ്റി: 9,999(13,999)

ഇലക്ട്രോണിക് ഉപകരണങ്ങള്‍
ടിവിക്ക് 40 ശതമാനവും വാഷിങ് മെഷീന് 35 ശതമാനവും എ.സിക്ക് 40 ശതമാനവുമാണ് വിലക്കിഴിവുള്ളത്. വേള്‍പൂള്‍, എല്‍ജി, സാംസങ്, സോണി, പാനസോണിക്, ബിപിഎല്‍ തുടങ്ങിയ കമ്പനികളുടെ ഉത്പന്നങ്ങള്‍ ഈ വിലക്കിഴിവില്‍ ലഭിക്കും. 

ബിപിഎലിന്റെ 32 ഇഞ്ച് വലിപ്പമുള്ള എച്ച്ഡി റെഡി എല്‍ഇഡി ടിവി 40 ശതമാനം വിലകുറച്ച് 14,990 രൂപയ്ക്കാണ് വില്‍ക്കുന്നത്. പാനസോണിക്കിന്റെ 40 ഇഞ്ച് ഫുള്‍ എച്ച്ഡി എല്‍ഇഡി ടിവിക്ക് 26,990 രൂപയാണ് വില. കിഴിവ് 39 ശതമാനവും. സാംസങിന്റെ 32 ഇഞ്ച് എച്ച്ഡി റെഡി എല്‍ഇഡി ടിവിക്ക് 38 ശതമാനമാണ് വിലക്കുറവ്. 

ഹെഡ്‌ഫോണുകള്‍ക്ക് 60 ശതമാനംവരെയാണ് വിലക്കിഴിവ്. സ്പീക്കറുകള്‍, പി.സി ആക്‌സസറീസ് തുടങ്ങിയവക്കും സമാന ഓഫര്‍ ലഭിക്കും. ലാപ്‌ടോപ്പുകള്‍ക്കാകട്ടെ 20,000 രൂപയും ഗെയ്മിങ് കണ്‍സോളുകള്‍ക്ക് 1,800 രൂപവരെയും വിലക്കുറവുണ്ട്. 

തുണിത്തരങ്ങള്‍, ഫാഷന്‍ ഉത്പന്നങ്ങള്‍
കടുത്ത മത്സരം നേരിടുന്ന ഈ വിഭാഗത്തില്‍ 80 ശതമാനംവരെയാണ് ആമസോണ്‍ ഡിസ്‌കൗണ്ട് നല്‍കുന്നത്. ഹാന്‍ഡ് ബാഗുകള്‍, പാദരക്ഷകള്‍ എന്നിവയ്ക്ക് 70 ശതമാനംവരെയും കിഴിവ് ലഭിക്കും. പ്യൂമ, അഡിഡാസ്, യുസിബി, ലെവിസ്, ഫാസ്റ്റ്ട്രാക്ക്, അമേരിക്കന്‍ ടൂറിസ്റ്റര്‍ തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ക്കും ഈ വിലക്കുറവ് ലഭിക്കും. 

ലാക്‌മെ, ലാ ഓറിയല്‍, ബയോടിക്ക് തുടങ്ങിയവയുടെ സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍ക്ക് 35 ശതമാനവും വാച്ചുകള്‍ക്ക് 60 ശതമാനംവരെയുമാണ് ഓഫര്‍. 

അടുക്കള ഉപകരണങ്ങള്‍
കിച്ചണ്‍ അപ്ലയന്‍സസിന് 60 ശതമാനംവരെയും വാട്ടര്‍ പ്യൂരിഫയറുകള്‍ക്ക് 35 ശതമാനംവരെയും കുക്ക് വെയര്‍ സെറ്റുകള്‍ക്ക് 60 ശതമാനംവരെയുമാണ് വിലക്കിഴിവുള്ളത്. 

ആകര്‍ഷകമായ ഇഎംഐയിലും ഉപകരണങ്ങള്‍ സ്വന്തമാക്കാം.