ബെംഗളുരു: ഇ-കൊമേഴ്‌സ് കമ്പനികളുടെ ഓഫര്‍ പെരുമഴ കഴിഞ്ഞിട്ടില്ല. 

ഫ്‌ളിപ്കാര്‍ട്ടിന്റെയും ആമസോണിന്റെയും രണ്ടാംഘട്ട ഉത്സവ വിലക്കിഴിവ് മഹാമഹം ഒക്ടോബര്‍ ആദ്യവാരത്തില്‍ തുടങ്ങും.

നാല് ദിവസത്തിലേറെ നീണ്ടുനില്‍ക്കുന്ന അടുത്ത വിലക്കിഴിവ് വില്പന ഒക്ടോബര്‍ അഞ്ചിനും പത്തിനും ഇടയ്ക്കാകുമെന്നാണ് സൂചന. 

മുന്‍ ഉത്സവ വിലക്കിഴിവിലേതുപോലെ സ്മാര്‍ട്ട് ഫോണ്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഫാഷന്‍ ഉത്പന്നങ്ങള്‍ എന്നിവയ്ക്കുതന്നെയാകും കൂടുതല്‍ ഓഫറുകള്‍. 

അതേസമയം, നേരത്തെ നല്‍കിയ വിലക്കിഴിവിനേക്കാളും അല്പം കുറവായിരിക്കും വരാനുള്ള വില്പനയിലെന്നാണ് ഈ സ്ഥാപനങ്ങളില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍. 

പേ ടിഎമ്മും ഒക്ടോബര്‍ ആദ്യവാരത്തില്‍ രണ്ടാംഘട്ട ഉത്സവ കാഷ് ബാക്ക് ഓഫര്‍ വില്പന തുടങ്ങും.