ഗോള ഭീമനായ വാള്‍മാര്‍ട്ടിന്റെ സ്വന്തമായ ഫ്‌ളിപ്കാര്‍ട്ടിന്റെ 2019-2020 സാമ്പത്തിക വര്‍ഷത്തെ വരുമാനം 12 ശതമാനം വര്‍ധിച്ച് 34,610 കോടിയായി. മുന്‍വര്‍ഷം 30,934.9 കോടിയായിരുന്നു വരുമാനം. 

കമ്പനിയുടെ നഷ്ടത്തിലും കുറവുണ്ടായിട്ടുണ്ട്. 2018-19 സാമ്പത്തികവര്‍ഷത്തെ നഷ്ടം 3,836.8 കോടി രൂപയായരുന്നു. 2020 മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷത്തില്‍ ഇത് 3,150 കോടി രൂപയായി കുറഞ്ഞു. അറ്റനഷ്ടത്തിലുണ്ടായ കുറവ് 18ശതമാനമാണ്.

കോവിഡ് വ്യാപനത്തെതുടര്‍ന്ന് ദീര്‍ഘകാലം അടച്ചിട്ടതിനുശേഷം നടത്തിയ ഉത്സവ ഓഫറില്‍ വന്‍തോതില്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഫ്‌ളിപ്കാര്‍ട്ടിനായിട്ടുണ്ട്. 

ഉത്സവ ഓഫറിനെതുടര്‍ന്ന് ക്രിസ്മസ്-പുതവത്സര ഓഫര്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇതിലൂടെ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സിംഗപ്പൂരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനി. മേഖലയില്‍ ആമസോണുമായി കടുത്തമത്സരമാണുള്ളത്. 

Flipkart narrows loss to Rs 3,150.6 crore in FY20