ന്യൂഡൽഹി: ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്ലിപ്കാർട്ട് ഈ വർഷം കൂടുതൽ ജീവനക്കാരെ നിയമിക്കും.

അമേരിക്കൻ ഇ-കൊമേഴ്‌സ് വമ്പനായ ആമസോണുമായി വിപണി മത്സരത്തിന് കമ്പനിയെ സജ്ജമാക്കുന്നതിന്റെ ഭാഗമായി, മുൻ വർഷത്തേക്കാൾ   20 മുതൽ 30 ശതമാനം പേരെ കൂടുതലായി നിയമിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

കഴിഞ്ഞ വർഷം ഫ്ലിപ്കാർട്ട് 1500 പേരെയാണ് നിയമിച്ചതെന്നും കമ്പനി സി.ഒ.ഒ. നിതിൻ സേത്ത് വ്യക്തമാക്കി. ഇതിനു പുറമേ ലോജിസ്റ്റിക് മേഖലയിൽ പതിനായിരത്തോളം കരാർ ജീവനക്കാരെയും കമ്പനി നിയോഗിച്ചിരുന്നു.