മുംബൈ: ഓറഞ്ച്, ഗ്രീൻ സോണുകളിൽ കൂടുതൽ ഉത്പന്നങ്ങൾ വിൽക്കാൻ അനുമതിയായതോടെ ഫ്ളിപ്കാർട്ട്, ആമസോൺ, സ്നാപ് ഡീൽ തുടങ്ങി ഇ-കൊമേഴ്സ് വെബ് സൈറ്റുകളിൽ തിരക്കേറുന്നു.

ട്രിമ്മറുകൾ, ഹെഡ്ഫോണുകൾ, സ്റ്റൗ, എയർകണ്ടിഷണർ തുടങ്ങിയ ഉത്പന്നങ്ങൾക്കാണ് ഏറ്റവുംകൂടുതൽ ആവശ്യക്കാരെന്ന് കന്പനികൾ സൂചിപ്പിച്ചു. ഹെഡ്ഫോണുകൾക്കായുള്ള തിരച്ചിൽ 200 ശതമാനംവരെ ഉയർന്നു. ആളുകൾ വീടുകളിൽനിന്ന് ജോലിചെയ്യുന്നതിനാലാകാം ഇതെന്ന് വിലയിരുത്തുന്നു.

കടുത്തവേനലിൽ ചൂട് കുതിച്ചുയർന്നതോടെ ഫാനുകളും എയർ കണ്ടീഷണറുകളും കൂളറുകളും വാങ്ങാൻ നോക്കുന്നവരുടെ എണ്ണം മാർച്ച് അവസാനമുണ്ടായിരുന്നതിനെക്കാൾ ഇരട്ടിയിലേറെയായെന്ന് ഇ- കൊമേഴ്സ് കന്പനികൾ പറയുന്നു. ലാപ് ടോപ്പ്, മൊബൈൽ ഫോൺ എന്നിവയ്ക്കും ആവശ്യക്കാർ കൂടിയിട്ടുണ്ട്. ഏറ്റവും കൂടുതൽപേർ തിരയുന്ന പത്ത്‌ ഉത്പന്നങ്ങളിൽ മുന്നിലാണ് ട്രിമ്മറുകളെന്നും കന്പനികൾ അറിയിച്ചു.