ദീപാവലി ഓഫറിന്റെ ഭാഗമായി ആപ്പിള്‍ സ്റ്റോറില്‍നിന്ന ഐഫോണ്‍ 11 വാങ്ങുന്നവര്‍ക്ക് എയര്‍പോഡ്‌സ് സൗജന്യമായി നല്‍കും. 

പുതിയതായി ഇന്ത്യയില്‍ ആരംഭിച്ച ഓണ്‍ലൈന്‍ സ്റ്റോറിലെ ഓഫറിന്റെ ഭാഗമായാണിത്. ഒക്ടോബര്‍ 17 മുതലാണ് ഇത് ലഭ്യമാകുക. എയര്‍പോഡിന് 14,900 രൂപയാണ് വില. 

രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളായ ആമസോണും ഫ്‌ളിപ്കാര്‍ട്ടും ഉയര്‍ത്തുന്ന വെല്ലുവളി മുന്നില്‍ കണ്ടാണ് ആപ്പിള്‍ ഇ-സ്റ്റോര്‍ ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

വരാനിരിക്കുന്ന ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ സെയില്‍, ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവെല്‍ എന്നിവയില്‍ സ്മാര്‍ട്ട് ഫോണുകള്‍ക്ക് വന്‍വിലക്കിഴിവ് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്.

ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവെലില്‍ ഐ ഫോണ്‍ 11ന് ആമസോണില്‍ 50,000 രൂപയ്ക്കുതാഴെയായിരിക്കും വിലയെന്ന് സൂചിപ്പിച്ചിട്ടുണ്ട്. ആപ്പിള്‍ സ്റ്റോറിലാകട്ടെ ഐ ഫോണ്‍ 11ന്റെ അടിസ്ഥാന മോഡലിന് 68,300 രൂപയുമാണ് വില. 

Apple India offers free Apple Airpods on purchase of iPhone 11