കൊച്ചി: ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ആമസോണിൽ ‘ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ’ ഒക്ടോബർ മൂന്നിന് ആരംഭിക്കും. വില്പനമേള എത്ര ദിവസത്തേക്കാണെന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല.

രാജ്യത്താകെയുള്ള ചെറുകിട-ഇടത്തരം ബിസിനസുകൾ, 450 നഗരങ്ങളിൽനിന്നുള്ള 75,000 ലോക്കൽ ഷോപ്പുകൾ എന്നിവയിൽനിന്നുള്ള തനതായ നിരവധി ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാകും.

ആമസോൺ ലോഞ്ച്പാഡ്, ആമസോൺ സഹേലി, ആമസോൺ കരിഗാർ തുടങ്ങിയ ആമസോൺ പ്രോഗ്രാമുകളിൽനിന്ന്‌ ഇന്ത്യയിലെയും ലോകത്തിലെയും മുൻനിര ബ്രാൻഡുകളിൽനിന്നുള്ള ഉത്പന്നങ്ങളും ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ലഭ്യമാകും. ഇതോടൊപ്പം ആകർഷകമായ ഫിനാൻസ് ഓഫറുകളും ഇ.എം.ഐ. സ്കീമുകളും ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്.