കൊച്ചി: ഓൺലൈൻ ഷോപ്പിങ് സൈറ്റായ ആമസോൺ നാലു ദിവസത്തെ ഫ്രീഡം സെയിൽ ഒരുക്കുന്നു. ഓഗസ്റ്റ് ഒമ്പതു മുതൽ 12-ന് അർധരാത്രി 11.59 വരെയാണ് സെയിൽ നടക്കുക.

സ്മാർട്ട് ഫോണുകൾ, കൺസ്യൂമർ ഇലക്‌ട്രോണിക്സ് ഉത്പന്നങ്ങൾ, ഫാഷൻ, നിത്യോപയോഗ സാധനങ്ങൾ, ടെലിവിഷൻ തുടങ്ങി ഇരുപതിനായിരത്തോളം ഡീലുകളാണ് സെയിലിൽ ഉണ്ടാകുക. നൂറോളം വിഭാഗത്തിൽ നിന്നായി 17 കോടി ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ആമസോൺ ഫ്രീഡം സെയിലിൽ ലഭ്യമാകും.

മൊബൈൽ ഫോണുകൾ, അനുബന്ധ സാമഗ്രികൾ എന്നിവയ്ക്ക് 40 ശതമാനം വരെ ഇളവുണ്ട്. ഉപഭോക്തൃ, ഇലക്‌ട്രോണിക് ഉത്പന്നങ്ങൾക്ക് 50 ശതമാനം, നിത്യോപയോഗ സാധനങ്ങൾക്ക് 50 ശതമാനം, ആമസോൺ ഫാഷൻ ഉത്പന്നങ്ങൾക്ക് 50 മുതൽ 80 ശതമാനം വരെ ഇളവുകൾ ലഭ്യമാകും. ഹോം ഔട്ട്ഡോർ ഉത്പന്നങ്ങൾക്ക് 70 ശതമാനം വരെ ഇളവുകളും നേടാം.

എസ്.ബി.ഐ. ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഫ്രീഡം സെയിലിൽ വാങ്ങലുകൾ നടത്തുന്ന ഉപഭോക്താക്കൾക്ക് 10 ശതമാനം അധിക ക്യാഷ് ബാക്ക് ലഭിക്കും. കൂടാതെ, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് നടത്തുന്ന തിരഞ്ഞെടുക്കപ്പെട്ട ബാങ്കുകളിലെ അർഹതപ്പെട്ട ഉപഭോക്താക്കൾക്ക് ഇ.എം.ഐ. സൗകര്യവും ഒരുക്കിയിട്ടുണ്ട്.