ഗോള സമ്പന്നരിൽ മുൻനിരയിൽ സ്ഥാനമുറപ്പിച്ച് വീണ്ടും വാറൻ ബഫറ്റ്. ടെക്‌നോളജി ഭീമന്മാർ കയ്യടക്കിയ സ്ഥാനം തിരിച്ചുപിടിച്ചാണ് പ്രമുഖ ഓഹരി നിക്ഷേപകനും 90കാരനുമായ ബഫറ്റ് ഈ നേട്ടംകൈവരിച്ചത്. 

നിക്ഷേപ സ്ഥാപനമായ ബെർക് ഷെയർ ഹാത് വെയുടെ ചെയർമാനായ ബഫറ്റിന്റെ ആസ്തി 100.4 ബില്യൺ ഡോളറായി ഉയർന്നു. ഇതോടെ 100 ബില്യൺ ക്ലബിൽ അംഗമായ ആറുപേരിൽ ഒരാളായി അദ്ദേഹം. ജെഫ് ബെസോസ്, ഇലോൺ മസ്‌ക്, ബിൽ ഗേറ്റ്‌സ് എന്നിവരുൾപ്പെടയുള്ളവരാണ് നിലവിൽ ഈ ഗണത്തിലുള്ളത്. 

നേരത്തെ 192 ബില്യൺ ഡോളറിലേറെ ആസ്തിയുണ്ടായിരുന്ന ബഫറ്റ് 2006നുശേഷം 37 ബില്യൺ ഡോളർ ജീവികാരുണ്യപ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചിരുന്നു. 

Warren Buffett becomes sixth member of $100 billion club