പ്രമുഖ ഊര്‍ജോത്പാദന കമ്പനിയായ ടോട്ടല്‍ ഫ്രാന്‍സ് അദാനി ഗ്രീന്‍ എനര്‍ജിയുടെ 20ശതമാനം ഓഹരി സ്വന്തമാക്കുന്നു. അദാനി എന്റര്‍പ്രൈസസിനുകീഴിലുള്ള കമ്പനിയുടെ ഓഹരികള്‍ പ്രൊമോട്ടര്‍ ഗ്രൂപ്പില്‍നിന്നാണ് ടോട്ടല്‍ ഫ്രാന്‍സ് വാങ്ങുന്നത്. 2.5 ബില്യണ്‍ ഡോളറിന്റേതാണ് ഇടപാട്.

അദാനി ഗ്രൂപ്പുമായി ടോട്ടല്‍ ഫ്രാന്‍സിന്റെ രണ്ടാമത്തെ ഡീലാണിത്. 2018ല്‍ അദാനി ഗ്യാസ് ലിമിറ്റഡിന്റെ 37.4ശതമാനവും ധര്‍മ എല്‍എന്‍ജി പ്രൊഡക്ടിന്റെ 50ശതമാനവും ഓഹരികള്‍ ടോട്ടല്‍ ഫ്രാന്‍സ് സ്വന്തമാക്കിയിരുന്നു. 

രാജ്യത്ത് പുനരുപയോഗ ഊര്‍ജമേഖലയില്‍ വന്‍പദ്ധതികളാണ് ഇരുകമ്പനികളുംചേര്‍ന്ന നടപ്പാക്കാനിരിക്കുന്നത്. 450 ജിഗാവാട്ടിന്റെ പദ്ധതി 2030ഓടെ പൂര്‍ത്തിയാക്കുമെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പറഞ്ഞു. 

TOTAL France to acquire 20% stake in Adani Green Energy