പൊതുമേഖല എണ്ണക്കമ്പനിയായ ബിപിസിഎലിനെ ഏറ്റെടുക്കാന്‍ മൂന്നുകമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ചതായി മന്ത്രി. പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രഥാനാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, കമ്പനികളേതൊക്കെയാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.
ചില വിദേശ-ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളില്‍നിന്ന് താല്‍പര്യംപത്രം ലഭിച്ചിരുന്നതായി നേരത്തെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. പിന്നാലെ, വേദാന്ത, രണ്ട് യുഎസ് നിക്ഷേപ സ്ഥാപനങ്ങള്‍ എന്നിവരില്‍നിന്ന് താല്‍പര്യപത്രം ലഭിച്ചതായുള്ള വിവരങ്ങളും പുറത്തുവന്നു. പ്രഥമിക റൗണ്ടില്‍ താല്‍പര്യപത്രം ലഭിച്ചാല്‍ അടുത്തഘട്ടമായി ഫിനാന്‍ഷ്യല്‍ ബിഡ് സമര്‍പ്പിക്കാനാണ് ആവശ്യപ്പെടുക.
കോവിഡ് വ്യാപനത്തെതുടര്‍ന്നുണ്ടായ പ്രതിസന്ധിമൂലം ബിപിസിഎലിന്റെ ഓഹരി വില്പനയ്ക്ക് താല്‍പര്യപത്രം ക്ഷണിച്ചുകൊണ്ടുള്ള തിയതി സര്‍ക്കാര്‍ നാലുതവണ നീട്ടിയിരുന്നു.
രാജ്യത്തെ രണ്ടാമത്തെ വലിയ ഇന്ധന വിതരണക്കമ്പനിയായ ബിപിസിഎലിന്റെ 53ശതമാനം ഓഹരിയാണ് വിറ്റഴിക്കുന്നത്. ഇതിലൂടെ 45,000 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍.
നടപ്പുസാമ്പത്തിക വര്‍ഷം പൊതുമേഖല കമ്പനികളുടെ ഓഹരി വിറ്റഴിച്ച് 2.1 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇത് എങ്ങുമെത്തിയിട്ടില്ല. ഇതുവരെ 6138.48 കോടി രൂപമാത്രമാണ് സമാഹരിക്കാനായത്.
Three parties submitted EoIs for BPCL bid process