മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസിന്റെ (ടി.സി.എസ്.) ലാഭം 6.5 ശതമാനം വർധിച്ചു.സപ്തംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ 6,085 കോടി രൂപയാണ് ലാഭം.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 5244.28 കോടിയായിരുന്നു ഇത്. വരുമാനം 5.8 ശതമാനം വർധനയോടെ 27,165 കോടി രൂപയിലെത്തി. പ്രതീക്ഷിച്ചിരുന്ന വർധന കൈവരിക്കാനായില്ലെങ്കിലും ഇപ്പോഴുളളത് മികച്ച നേട്ടം തന്നെയാണെന്ന് കമ്പനി വിലയിരുത്തി.അറ്റാദായം വർധിച്ചതിനെ തുടർന്ന് കമ്പനി ഓഹരിയൊന്നിന് 5.50 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.