കൊച്ചി: ടാറ്റാ ഗ്രൂപ്പിനു കീഴിലുള്ള ഐ.ടി. കമ്പനിയായ ടി.സി.എസിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ മലയാളിയായ രാജേഷ് ഗോപിനാഥന്റെ ശമ്പളത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം 28 ശതമാനം വളർച്ച. 16.02 കോടി രൂപയാണ് 2018-19 സാമ്പത്തിക വർഷം പ്രതിഫലമായി അദ്ദേഹം നേടിയത്.
ഇതിൽ 1.15 കോടി രൂപയാണ് അടിസ്ഥാന ശമ്പളം. 1.26 കോടി രൂപ പ്രത്യേക ആനുകൂല്യമായി ലഭിച്ചു. 13 കോടി രൂപ കമ്മിഷനും 60 ലക്ഷം രൂപ മറ്റ് ആനുകൂല്യങ്ങളുമാണ്.
2017-18-ൽ 12.49 കോടി രൂപയായിരുന്നു മൊത്തം പ്രതിഫലം. ചീഫ് ഓപ്പറേറ്റിങ് ഓഫീസർ എൻ. ഗണപതി സുബ്രഹ്മണ്യം, ചീഫ് ഫിനാൻഷ്യൽ ഓഫീസർ വി. രാമകൃഷ്ണൻ എന്നിവരുടെ ശമ്പളത്തിലും വർധനയുണ്ട്.
ഗണപതിയുടെ ശമ്പളം 24.9 ശതമാനം വർധിച്ച് 11.61 കോടി രൂപയായി. രാമകൃഷ്ണന്റേത് 4.13 കോടി രൂപയായി.