ബെംഗളുരു: പ്രമുഖ എഡ്യുടെക് കമ്പനിയായ ബൈജൂസ് ആപ്പില്‍ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സില്‍വര്‍ ലേയ്ക്ക് 3680 കോടി(500 മില്യണ്‍ ഡോളര്‍) രൂപ നിക്ഷേപിക്കും. 

റിലയന്‍സ് ജിയോയില്‍ 5,546.8 കോടി രൂപ നിക്ഷേപിച്ചതിനുപിന്നാലെയാണ് ഇന്ത്യയിലെതന്നെ മറ്റൊരു സ്ഥാപനത്തില്‍ സില്‍വര്‍ ലേയ്ക്ക് നിക്ഷേപം നടത്തുന്നത്. 

സില്‍വര്‍ ലേയ്ക്കിന്റെകൂടി നിക്ഷേപമെത്തുന്നതോടെ ബൈജൂസിന്റെ മൊത്തംമൂല്യം 10.5 ബില്യണ്‍ ഡോളറാകും. 

ടൈഗര്‍ ഗ്ലോബല്‍, ജനറല്‍ അറ്റ്‌ലാന്റിക് എന്നീ സ്ഥാപനങ്ങള്‍ 200 മില്യണ്‍ ഡോളര്‍ രൂപവീതം നേരത്തെ നിക്ഷേപം നടത്തിയിരുന്നു. പ്രമുഖ എഡ്യുടെക് സ്ഥാപനമായ ഡിഎസ്ടി ഗ്ലോബല്‍ 122 മില്യണ്‍ ഡോളറും ബൈജൂസില്‍ നിക്ഷേപിച്ചിട്ടുണ്ട്.