രാജ്യത്തെ ഏറ്റവുംവലിയ ബാങ്കായ എസ്ബിഐ ഡിസംബര്‍ പാദത്തില്‍ 5,196 കോടി രൂപ അറ്റാദായംനേടി. കഴിഞ്ഞവര്‍ഷം ഇതേപാദത്തിലെ ആദായവുമായി താരതമ്യംചെയ്യുമ്പോള്‍ 6.9ശതമാനംകുറവാണിത്.
മുന്‍പാദത്തെ അപേക്ഷിച്ച് 13.60ശതമാനം വര്‍ധനയും രേഖപ്പെടുത്തി. 4,574 കോടി രൂപയാണ് ജൂലായ്-സെപ്റ്റംബര്‍ പാദത്തിലെ കമ്പനിയുടെ ലാഭം.
പലിശ വരുമാനം 3.75ശതമാനം വര്‍ധിച്ച് 28,820 കോടി രൂപയായി. സെപ്റ്റംബര്‍ പാദത്തില്‍ 28,181 കോടി രൂപയായിരുന്നു വരുമാനം. 4.77ശതമാനമാണ് കിട്ടാക്കട അനുപാതം. 1.17 ലക്ഷംകോടി രൂപയാണ് ബാങ്കിന്റെ മൊത്തം കിട്ടാക്കടം.
SBI Q3 results: Net profit declines 6.9% to Rs 5,196 cr