ടപ്പ് സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രതീക്ഷിച്ചതിലും മികച്ച പ്രവർത്തനഫലം പുറത്തുവിട്ടു. ഏപ്രിൽ-ജൂൺ പാദത്തിൽ ലാഭം 6,504 കോടിയായാണ് ഉയർന്നത്. അറ്റാദായത്തിൽ 55.3ശതമാനമാണ് വർധന.

കഴിഞ്ഞവർഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് ചെലവ് 19.6ശതമാനം കുറഞ്ഞ് 10,051.96 കോടിയായി. മറ്റ് വരുമാനയിനത്തിൽ 48.5ശതമാനം വർധനവും ബാങ്കിന് നേടാനായി. പലിശ വരുമാനം 3.7ശതമാനം ഉയർന്ന് 27,638 കോടി രൂപയുമായി. 

അതേസമയം, നിഷ്‌ക്രിയ ആസ്തിയിൽ മുൻപാദത്തെ അപേക്ഷിച്ച് വർധനരേഖപ്പെടുത്തി. മുൻപാദത്തെ 4.98ശതമാനത്തിൽനിന്ന് 5.32ശതമാനമായാണ് വർധന. കോവിഡ് വ്യാപനത്തെതുടർന്ന് പ്രാദേശികമായി അടച്ചിട്ടതുമൂലമാണിതെന്നാണ് വിലയിരുത്തൽ. കിട്ടാക്കടമാകട്ടെ മുൻപാദത്തെ 1.50ശതമാനത്തിൽനിന്ന് 1.77ശതമാനമായും ഉയർന്നു.  

SBI Q1 net profit rises 55% to Rs 6,504 crore, NII up 3.7%