കോവിഡ് വ്യാപനത്തിനിടയിലും രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ അറ്റാദായത്തില്‍ വന്‍വര്‍ധന. സെപ്റ്റംബര്‍ പാദത്തില്‍ 4,574 കോടി രൂപയാണ് ബാങ്കിന്റെ ലാഭം. 

മൂന്‍വര്‍ഷം ഇതേകാലയളവില്‍ 3011 കോടി രൂപയായിരുന്നു അറ്റാദായം. കിട്ടാക്കടം 2.79ശതമാനത്തില്‍നിന്ന് 1.59ശതമാനമായി കുറയുകയുംചെയ്തു. 

പലിശ വരുമാനം 15 ശതമാനം വര്‍ധിച്ച് 28,181 കോടി രൂപയായി. പലിശേതര വരുമാനം 8,538 കോടിയുമായും ഉയര്‍ന്നു. നിക്ഷേപത്തില്‍ 14.41ശതമാനമാണ് വര്‍ധനയുണ്ടായത്. 

മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ടതിനെതുടര്‍ന്ന് ബാങ്കിന്റെ ഓഹരി വില 206.40 രൂപയിലേയ്ക്ക് ഉയര്‍ന്നു. 

SBI net profit rises to ₹4,574 crore in Q2