മുംബൈ: രാജ്യത്തെ മൊബൈല്‍ വിപണിയില്‍ സാംസങും ഷവോമിയും കടുത്ത മത്സരത്തില്‍.

ഷവോമിയുമായി ധാരണയിലെത്തിയ വില്പനക്കാരുമായി സഹകരിക്കേണ്ടെന്നാണ് ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ് തീരുമാനിച്ചിരിക്കുന്നത്.

ചൈനീസ് ബ്രാന്‍ഡായ ഷവോമിയുടെ ഹാന്‍ഡ്‌സെറ്റുകള്‍ വില്ക്കുന്ന 200 ഓളം വ്യാപാരികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ നല്‍കുന്നത് ഇതോടെ സാംസങ് നിര്‍ത്തി.

ഇതില്‍ നൂറോളം കടകള്‍ ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലുമുള്ളവയാണ്. മൊത്തം 100 കോടിയിലേറെ പ്രതിമാസ വരുമാനമുള്ളവയാണ് ഈ ഷോപ്പുകള്‍. 

മത്സരത്തിന്റെ ഭാഗമായി അടുത്തകാലത്തുണ്ടായ നീക്കങ്ങളെ അവഗണിച്ച നിങ്ങളെ അഭിനന്ദിക്കുന്നതായി കാണിച്ച് ഷവോമി ഇന്ത്യ മാനേജിങ് ഡയറക്ടര്‍ മനു ജെയിന്‍ റീട്ടെയ്‌ലേഴ്‌സിന് ഈയിടെയാണ് വാട്‌സ് ആപ്പ് സന്ദേശമയച്ചത്.

ഷവോമിയാകട്ടെ രാജ്യത്ത് ആയിരത്തിലേറെ പ്രമുഖ റീട്ടെയില്‍ ബ്രാന്‍ഡുകളുമായി ധാരണയിലെത്താനുള്ള നീക്കത്തിലുമാണ്.