ബെംഗളുരു: ഇന്‍ഫോസിസിന്റെ പുതിയ സിഇഒയും മാനേജിങ് ഡയറക്ടറുമായി സലില്‍ എസ് പരേഖിനെ നിയമിച്ചു. 2018 ജനുവരി രണ്ടിനാകും പരേഖ് ചുമതലയേല്‍ക്കുക.

ഐടി സേവന മേഖലയില്‍ ആഗോളതലത്തില്‍ 30 വര്‍ഷത്തോളം പരിചയമുള്ളയാളാണ് പരേഖ്. ഫ്രഞ്ച് ഐടി സര്‍വീസ് കമ്പനിയായ കേപ്‌ജെമിനിയുടെ ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ബോര്‍ഡ് അംഗമാണ് പരേഖ്.

സിഇഒ ആയിരുന്ന വിശാല്‍ സിക്ക എന്‍. ആര്‍ നാരായണമൂര്‍ത്തി ഉന്നയിച്ച ആരോപണങ്ങളെതുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റിലാണ് രാജിവെച്ചൊഴിഞ്ഞത്. 

2018 മാര്‍ച്ചിനകം നിയമിക്കേണ്ടതുള്ളതിനാലാണ് തിരക്കിട്ട് പുതിയ സിഇഒയെ കണ്ടെത്തിയത്. 

യു.ബി പ്രവിണ്‍ റാവുവിനായിരുന്നു താല്‍ക്കാലികമായി സിഇഒയുടെ ചുമതല നല്‍കിയിരുന്നത്.