മെഗാ നിക്ഷേപ സമാഹരിണത്തിലൂടെയും അവകാശ ഓഹരി വില്പനയിലൂടെയും 1.68 ലക്ഷം കോടി രൂപ സ്വരൂപിച്ച മുകേഷ് അംബാനി മറ്റൊരു വലിയ ഡീല്‍കൂടി ലക്ഷ്യമിടുന്നു.

ഏറെക്കാലത്തെ ചര്‍ച്ചകള്‍ നടന്നുവരുന്നുണ്ടെങ്കിലും ഫലപ്രാപ്തിയിലെത്താതിരുന്ന സൗദി ആരാംകോയാണ് ഇത്തവണ വീണ്ടും കളത്തില്‍ സജീവമാകുന്നത്. 

1500 കോടി ഡോളറിന്റെ ഓഹരി വില്പന സംബന്ധിച്ച ചര്‍ച്ചയാണ് ആഗോള എണ്ണ ഭീമനായ സൗദി ആരാംകോയുമായി പുരോഗമിക്കുന്നത്. റിലയന്‍സിന്റെ പെട്രോകെമിക്കല്‍ ബിസിനസില്‍ 20ശതമാനം ഓഹരി കൈമാറാനാണ് ആരാംകോയുമായി ധാരണയുണ്ടാക്കുന്നത്.

ഏപ്രില്‍ 22നുശേഷം ടെക്‌നോളജി മേഖലയിലെ 11 വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 1.15 ലക്ഷം കോടി രൂപയാണ് ജിയോ പ്ലാറ്റ്‌ഫോമില്‍ നിക്ഷേപം നടത്തിയത്. സൗദി അറേബ്യ ആസ്ഥാനമായുള്ള പബ്ലിക് ഇന്‍വെസ്റ്റുമെന്റ് ഫണ്ട് 11,367 കോടി രൂപ ജിയോയില്‍ പുതിയതായി നിക്ഷേപം നടത്തുമെന്നാണറിയുന്നത്.