ണ്ടുമാസംകൊണ്ട് റിലയന്‍സ് റീട്ടെയിലില്‍ നിക്ഷേപ സമാഹരണം പൂര്‍ത്തിയാക്കി. 47,265 കോടി രൂപ സമാഹരിച്ചതോടെ റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സ് ഇനി നിക്ഷേപം സമാഹരിക്കുന്നില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 

വിവിധ നിക്ഷേപ സ്ഥാപനങ്ങളില്‍നിന്നായി 47,265 കോടി രൂപയാണ് സമാഹരിക്കാന്‍ കഴിഞ്ഞത്. അവര്‍ക്കെല്ലാമായി 10.9ശതമാനം(69.27 ദശലക്ഷം)ഓഹരികളാണ് നല്‍കുക. മോര്‍ഗന്‍ സ്റ്റാന്‍ലിയായിരുന്നു റിലയന്‍സ് റീട്ടെയിലിന്റെ സാമ്പത്തിക ഉപദേഷ്ടാവ്.

അതിനിടെ അര്‍ബന്‍ ലാഡറിന്റെ 96ശതമാനം ഓഹരികള്‍ 182.12 കോടി രൂപയ്ക്ക് റിലയന്‍സ് സ്വന്തമാക്കി. അവശേഷിക്കുന്ന ഓഹരികള്‍ 75കോടി രൂപമുടക്കി വാങ്ങാനും കമ്പനി ആലോചിക്കുന്നുണ്ട്. 2023 ഡിസംബറോടെ ഇടപാടുകള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. 

മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 1.63 ലക്ഷംകോടിയുടെ വിറ്റുവരവാണുണ് അനുബന്ധസ്ഥാപനങ്ങള്‍ ഉള്‍പ്പടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ലഭിച്ചത്. 5,448 കോടി രൂപയാണ് അറ്റാദായം. 

ധനസമാഹരണം പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ചതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വിലയില്‍ ഇടിവുണ്ടായി. 1915 രൂപ നിലവാരത്തിലാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വ്യാപാരം നടന്നത്. അടുത്തയിടെ ഓഹരി വില 2369 രൂപ നിലവാരംവരെ കുതിച്ചിരുന്നു.

RIL completes Rs 47,265 crore fundraise for retail arm