കൊച്ചി: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് 2020 സെപ്റ്റംബറിൽ അവസാനിച്ച മൂന്നു മാസക്കാലയളവിൽ 9,567 കോടി രൂപ അറ്റാദായം നേടി.
മുൻ വർഷം ഇതേ കാലയളവിലെ 11,262 കോടി രൂപയെക്കാൾ 15 ശതമാനം കുറവ്. വരുമാനം 1.56 ലക്ഷം കോടിയിൽനിന്ന് 1.2 ലക്ഷം കോടി രൂപയായി കുറഞ്ഞു.
അതേസമയം, റിലയൻസിനു കീഴിലുള്ള ടെലികോം സംരംഭമായ ജിയോയുടെ ലാഭം മൂന്നു മടങ്ങ് വർധിച്ചു. 2020 സെപ്റ്റംബറിൽ അവസാനിച്ച മൂന്നു മാസക്കാലയളവിൽ 2,844 കോടി രൂപയായാണ് ജിയോയുടെ അറ്റാദായം ഉയർന്നത്.
മുൻ വർഷം ഇതേ കാലയളവിൽ ഇത് 990 കോടിയായിരുന്നു. വരുമാനം 33 ശതമാനം ഉയർന്ന് 17,481 കോടിയിലെത്തി.