റിലയൻസ് ഇൻഫ്രയുടെ മുംബൈയിലെ ഹെഡ്ക്വാട്ടേഴ്‌സ് 1200 കോടി രൂപയ്ക്ക് യെസ് ബാങ്കിന് വിറ്റു. ബാങ്കാകട്ടെ കെട്ടിടം കോർപ്പറേറ്റ് ഹെഡ്ക്വാട്ടേഴ്‌സാക്കുകയുംചെയ്തു.

യെസ് ബാങ്കിലുള്ള കടംതിരിച്ചടയ്ക്കുന്നതിന്റെ ഭാഗമായാണ് റിലയൻസ് സാന്താക്രൂസിലുള്ള ആസ്ഥാനമന്ദിരം വിറ്റത്. ഇതോടെ യെസ് ബാങ്കിലുള്ള കമ്പനിയുടെ ബാധ്യത 2000 കോടിയായി കുറഞ്ഞു. ജനുവരിക്കുശേഷം മൂന്ന് പ്രധാന ആസ്തികളാണ് റിലയൻസ് ഇൻഫ്രസ്ട്രക്ചർ വിറ്റത്. 

ഡൽഹി-ആഗ്ര ടോൾ റോഡ് ക്യൂബ് ഹൈവേയ്ക്ക് 3,600 കോടി(എന്റർപ്രൈസസ് വാല്യൂ)രൂപയ്ക്കാണ് കൈമാറിയത്. പ്രഭാതി കോൾദാം ട്രാൻസ്മിഷൻ കമ്പനിയിലുള്ള 74ശതമാനം ഓഹരി ഇന്ത്യ ഗ്രിഡ് ട്രസ്റ്റിന് 900 കോടിക്കുമാണ് വിറ്റത്. 

Reliance Infra sells HQ in Mumbai to YES Bank for Rs 1200 cr