ടബാധ്യതയെതുടർന്ന് പ്രതിസന്ധിയിലായ ദിവാൻ ഹൗസിങ് ഫിനാൻസ് കോർപറേഷനെ(ഡിഎച്ച്എഫ്എൽ)ഏറ്റെടുക്കാൻ പിരമൽ ഗ്രൂപ്പിന് റിസർവ് ബാങ്ക് അനുമതി നൽകി. 

നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെകൂടി അനുമതി ലഭിച്ചാലെ ഏറ്റെടുക്കൽ പൂർത്തിയാക്കാനാകൂ. പാപ്പരായ കമ്പനിയെ ലേലത്തിൽപിടിച്ച പിരമൽ ഗ്രൂപ്പിന് ഒരുമാസത്തെ കാത്തിരിപ്പിനുശേഷമാണ്  ആർബിഐയുടെ അനുമതി ലഭിച്ചത്. 

പിരമൽ ഗ്രൂപ്പ് കമ്പനി ഏറ്റെടുക്കുന്നതിന് അനുകൂലയമായി ഡിഎച്ച്എഫിലിന് പണംനൽകിയവരിൽ 94ശതമാനത്തിലേറെപ്പേർ വോട്ടുചെയ്തിരുന്നു. ചുരുങ്ങിയത് 66ശതമാനം വോട്ടുകളായിരുന്നുവേണ്ടിയിരുന്നത്. 

ഡിഎച്ച്എഫ്എലിനെ ഏറ്റെടുക്കാനെത്തിയ യുഎസ് കമ്പനിയായ ഓക്ട്രീ ക്യാപിറ്റലിന് 45ശതമാനവും അദാനി ക്യാപിറ്റലിന് 18ശതമാനം വോട്ടുമാണ് ലഭിച്ചത്. ജനുവരി 15നായിരുന്നു പ്രമേയത്തിന്മേൽ വോട്ടെടുപ്പ് നടന്നത്.  

RBI gives nod to Piramal to take over DHFL