മുംബൈ: സ്വകാര്യ ബാങ്കുകളുടെ സിഇഒമാരുടെ റിട്ടയര്‍മെന്റ് പ്രായം റിസര്‍വ് ബാങ്ക് ഉയര്‍ത്തിയില്ല. ഇതോടെ എച്ച്ഡിഎഫ്‌സി ഉള്‍പ്പടെയുള്ള ബാങ്കുകളുടെ മേധാവിമാര്‍ പുറത്തുപോകേണ്ടിവരും.

ബാങ്കുകളുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍മാരുടെ റിട്ടയര്‍മെന്റ് പ്രായം 70 ആയാണ് ആര്‍ബിഐ നിശ്ചിയിച്ചിട്ടുള്ളത്. 

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ സിഇഒയും മാനേജിങ് ഡയറക്ടറുമായ ആദിത്യ പുരി ഇതോടെ അടുത്ത ഒക്ടോബറില്‍ സ്ഥാനമൊഴിയേണ്ടിവരും. 

ഇന്‍ഡസിന്റ് ബാങ്കിന്റെ റൊമേഷ് സോബ്തി നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെയും പുറത്താകും. 

ആദിത്യ പുരിയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍കാലം ഒരു ബാങ്കിന്റെ തലപ്പത്തിരുന്നയാള്‍. 25 വര്‍ഷംമുമ്പ് എച്ച്ഡിഎഫ്‌സി ബാങ്ക് സ്ഥാപിച്ചപ്പോള്‍ മുതല്‍ അദ്ദേഹം മേധാവിയായുണ്ട്.

പുതിയ കമ്പനി നിയമപ്രകാരം സിഇഒമാരുടെ റിട്ടയര്‍മെന്റ് പ്രായം 75 വയസ്സാക്കിയിരുന്നു. ഇക്കാര്യം ബാങ്കുകള്‍ ആര്‍ബിഐയുടെ ശ്രദ്ധയില്‍കൊണ്ടുവന്നെങ്കിലും പരിഗണിച്ചില്ല. 

ശശിധര്‍ ജഗദീശനെ എച്ച്ഡിഎഫ്‌സി ബാങ്ക് ഈയിടെ ഉന്നത സ്ഥാനത്ത് നിയമിച്ചിരുന്നു.