ന്യൂഡല്‍ഹി: യോഗ ഗുരു ബാബ രാംദേവിന്റെ പതജ്ഞലി ആയൂര്‍വേദ് ഉത്പന്നങ്ങള്‍ ഇനി നിങ്ങളുടെ വീട്ടുപടിക്കലെത്തും.

ഹരിദ്വാര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി പ്രമുഖ ഇ-കൊമേഴേസ് സ്ഥാപനങ്ങളായ ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, പേ ടിഎം മാള്‍, ബിഗ്ബാസ്‌കറ്റ്, ഗ്രോഫേഴ്‌സ് തുടങ്ങിയവയുമായി കരാറിലെത്തി. 

2016-17 സാമ്പത്തിക വര്‍ഷത്തില്‍ 10,500 കോടിയുടെ വിറ്റുവരവ് നേടിയ കമ്പനി നടപ്പ് സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്നത് രണ്ടിരട്ടിവര്‍ധനവാണ്. 

ഓണ്‍ലൈന്‍ സൈറ്റുകളിലൂടെയുള്ള വില്പന കൂടുതല്‍പേരിലേയ്ക്ക് ഉത്പന്നം എത്താന്‍ സഹായിക്കുമെന്ന് പതജ്ഞലിയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായ ആചാര്യ ബാലകൃഷ്ണ പറഞ്ഞു. 

പതജ്ഞലിയുടെതന്നെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലൂടെയുടെയുള്ള വിറ്റുവരവ് ഡിസംബറില്‍ 10 കോടി കവിഞ്ഞതായി കമ്പനി അവകാശപ്പെട്ടു.