ഭുവനേശ്വർ: റിലയൻസ് ഇൻഡസ്ട്രീസ് ഒഡീഷയിൽ 3,000 കോടി രൂപ നിക്ഷേപിക്കുന്നു. നിലവിൽ 6,000 കോടി രൂപയോളം നിക്ഷേപം ഇതിനകംതന്നെ കമ്പനി ഒഡീഷയിൽ നടത്തിയിട്ടുണ്ട്. മേക്ക് ഇൻ ഒഡീഷ കോൺക്ലേവിലാണ് പുതിയ നിക്ഷേപം സംബന്ധിച്ച് പ്രഖ്യാപനം റിലയൻസ് നടത്തിയത്.

ഡിജിറ്റൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായാണ് പ്രധാന നിക്ഷേപം.

ഒഡീഷയിൽ കഴിഞ്ഞ രണ്ടു വർഷമായി 30,000 ആളുകൾക്ക് തൊഴിൽ നൽകിയിട്ടുണ്ടെന്ന് ചെയർമാൻ മുകേഷ് അംബാനി അറിയിച്ചു.