ദോഹ ആസ്ഥാനമായുള്ള ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ജിയോ ഫൈബറില്‍ 11,200 കോടി രൂപ നിക്ഷേപം നടത്തിയേക്കും.ഇതുസംബന്ധിച്ച് മുകേഷ് അംബാനിയുടെ റിലയന്‍സുമായി ചര്‍ച്ച പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

റിലയന്‍സിന്റെതന്നെ ഫൈബര്‍ ഒപ്റ്റിക് ബിസിനസ് നടത്തുന്നത് ഇന്‍ഫ്രസ്ട്രക്ചര്‍ ഇന്‍വെസറ്റ്‌മെന്റ് ട്രസ്റ്റാണ്. ജിയോ ഡിജിറ്റല്‍ ഫൈബര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നപേരിലാണ് കമ്പനി അറിയപ്പെടുന്നത്.

നിലവില്‍ ട്രസ്റ്റിന് 7 ലക്ഷം കിലോമീറ്റര്‍ ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖലയുണ്ട്. 11 ലക്ഷം കിലോമീറ്റര്‍കൂടി നെറ്റ് വര്‍ക്ക് വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 

ജിയോ പ്ലാറ്റ്‌ഫോമിലൂടെ 2000 കോടി ഡോളര്‍ സമാഹരിച്ചശേഷം അടുത്തതായി ഫൈബര്‍ നെറ്റ് വര്‍ക്കിലേയ്ക്ക് നിക്ഷേപം സമാഹരിക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. 5ജി സേവനവും ഇതിനുകീഴിലാകും കൊണ്ടുവരിക.