ബെംഗളുരു: കഴിഞ്ഞദിവസം ചുമതലയേറ്റ ഇന്‍ഫോസിസിന്റെ പുതിയ സിഇഒയായ സലില്‍ പരേഖിന്റെ വാര്‍ഷിക ശമ്പളം 16 കോടി രൂപ. 

അടിസ്ഥാന ശമ്പളം 6.5 കോടി രൂപയാണ്. വേരിയബിള്‍ പേയിനത്തില്‍ 9.75 കോടിയും സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം പരീഖിന് ലഭിക്കും. 

3.25 കോടി മൂല്യമുള്ള ഓഹരിയും പുതിയ സിഇഒയ്ക്ക് ലഭിക്കും. ഇത് കൂടാതെ 13 കോടി രൂപമൂല്യമുള്ള വാര്‍ഷിക ഇക്വിറ്റി ഗ്രാന്റും ഒറ്റത്തവണയായി 9.75 കോടിയുടെ ഇക്വിറ്റി ഗ്രാന്റും ലഭിക്കുമെന്ന് ഇന്‍ഫോസിസിന്റെ നോമിനേഷന്‍ ആന്റ് റമുനറേഷന്‍ കമ്മറ്റി വ്യക്തമാക്കി. 

ബോര്‍ഡ് അംഗമായ കിരണ്‍ മജുംദാറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചൊവാഴ്ചയാണ് ഇന്‍ഫോസിസിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായി പരേഖ്‌ ചുമതലയേറ്റത്.