ബെംഗളുരു: ഡിജിറ്റൽ രംഗത്തെ സാന്നിധ്യം ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായി ഫിൻടെക് കമ്പനി നിരയുമായി സഹകരിച്ച് പ്രവർത്തിക്കാൻ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് തീരുമാനിച്ചു. 

ശമ്പളവരുമാനക്കാർക്ക് ഒരു ലക്ഷം രൂപവരെ വ്യക്തിഗത വായ്പ ഗൂഗിളിന്റെ പ്ലേ സ്റ്റോറിൽനിന്ന് നിര അപ്ലിക്കേഷൻ ഡൗൺലോഡു ചെയ്തു നേടാൻ കഴിയും. 

വ്യക്തിഗത വായ്പ നൽകുന്ന ബാംഗ്ലൂർ ആസ്ഥാനമായുള്ള ഫിൻടെക്ക് കമ്പനിയാണ് നിര. പ്രതിമാസം 12,000 രൂപ വരെ ശമ്പളമുള്ളവർക്ക് കമ്പനി വായ്പ വാഗ്ദാനം ചെയ്യുന്നു. ഈ പങ്കാളിത്തം വഴി മുത്തൂറ്റ് ഫിനാൻസിനു അൺസെക്യൂർഡ് വായ്പ മേഖലയിൽ സാന്നിധ്യമുറപ്പിക്കാൻ കഴിയും.