ഹരിവിപണി ഇടിഞ്ഞപ്പോള്‍ ഇന്ത്യയിലെ അതിസമ്പന്നര്‍ക്കും കടുത്ത ക്ഷീണമായി. വിപണി ഇടിഞ്ഞപ്പോഴും സമ്പത്ത് വര്‍ധിച്ചത് രാധാകൃഷ്ണന്‍ ദമാനിയ്ക്കാണ്. സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ഡിമാര്‍ട്ടിന്റെ ഉടമയായ ദമാനിയുടെ സ്വത്ത് 416 മില്യണ്‍ ഡോളറാണ്.  

ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരന്‍ മുകേഷ് അംബാനി ആഗോളതലത്തില്‍ അഞ്ചാം സ്ഥാനത്തായി. അസംസ്‌കൃത എണ്ണവിലയിലെ ഇടിവിലും ഓഹരി വിപണിയുടെ കൂപ്പുകുത്തലിലും അംബാനിക്ക് ആസ്തിയില്‍ 32 ശതമാനം നഷ്ടമുണ്ടായി. 19 ബില്യണ്‍ ഡോളറാണ് കുറവുണ്ടായത്. 

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂല്യം വെള്ളിയാഴ്ചയിലെ നിലവാരപ്രകാരം 40 ബില്യണ്‍ ഡോളറാണ്. കലണ്ടര്‍വര്‍ഷമുണ്ടായ നഷ്ടം 18.6 ബില്യണ്‍ ഡോളറാണ്. 

ആഗോള കോടീശ്വരന്മാരായ ബര്‍ണാഡ് ആര്‍നോള്‍ഡ്(36.9 ബില്യണ്‍), അമാന്‍സിയോ ഒര്‍ട്ടേഗ(23.4 ബില്യണ്‍), വാറന്‍ ബഫറ്റ്(19.1 ബില്യണ്‍) മാര്‍ക്ക് സക്കര്‍ബര്‍ഗ്(18.9 ബില്യണ്‍)എ്ന്നിങ്ങനെയാണ് വിപണിയിലെ തകര്‍ച്ചയില്‍ നഷ്ടപ്പെട്ടത്. 

മറ്റ് ഇന്ത്യന്‍ ശതകോടീശ്വരന്മാരായ വിപ്രോയുടെ അസിം പ്രേംജിയുടെ ആസ്തി 3.23 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 15.1 ബില്യണായി. എച്ച്‌സിഎല്‍ ടെകിന്റെ ശിവ് നാടാറിനുണ്ടായ നഷ്ടം 2.27 ബില്യണ്‍ ഡോളറാണ്. അദ്ദേഹത്തിന്റെ ആസ്തി 12.4 ബില്യണായി. ലക്ഷ്മി മിത്തലിന്റെ സമ്പത്ത് 4.53 ബില്യണ്‍ കുറഞ്ഞ് 8.64 ബില്യണായി.