പാൻഡമിക് ബോണസായി ടെക് ഭീമൻ മൈക്രോസോഫ്റ്റ് ജീവനക്കാർക്ക് 1,500 ഡോളർ(1.12 ലക്ഷം രൂപ) നൽകുന്നു. 1,75,508 ജീവനക്കാർക്ക് ഇതിന്റെ ഗുണംലഭിക്കും. 

2021 മാർച്ച് 31നോ അതിനുമുമ്പോ ജോലിയിൽ പ്രവേശിച്ച, വൈസ് പ്രസിഡന്റിന് താഴെയുള്ള എല്ലാ ജീവനക്കാർക്കും പാൻഡമിക് ബോണസ് നൽകുമെന്നാണ് സർക്കുലർവഴി അറിയിച്ചിട്ടുള്ളത്. പാർട് ടൈം ജോലിക്കാരും മണിക്കർ അനുസരിച്ച് ജോലി ചെയ്യുന്നവരും ബോണസിന് അർഹരാണ്. 20 കോടി ഡോറളാണ് ബോണസായി മൊത്തംചെലവാക്കുക. കോർപറേറ്റ് ഭീമന്റെ രണ്ടുദിവസത്തെ ലാഭത്തിന് തുല്യമാണ് ഈതുക. 

ഫേസ്ബുക്ക് അടുത്തയിടെ 45,000 ജീവനക്കാർക്ക് പാൻഡമിക് ബോണസായി 1000 ഡോളർ പ്രഖ്യാപിച്ചിരുന്നു. ആമസോണാകട്ടെ മുൻനിര ജീവനക്കാർക്ക് 300 ഡോളർ മൂല്യമുള്ള 'ഹോളിഡേ ബോണസ്' നൽകി.