ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകിയുടെ അറ്റാദായത്തില്‍ 27.3 ശതമാനം ഇടിവ്.
1,435.50 കോടി രൂപയാണ് ജൂണ്‍ പാദത്തിലെ ലാഭം. വാര്‍ഷിക തലത്തില്‍ കണക്കാക്കുമ്പോള്‍ 14.1 ശതമാനമാണ് അറ്റാദായത്തില്‍ കുറവുണ്ടായത്.
ജൂണ്‍ പാദത്തില്‍ കമ്പനി 4,02,594 വാഹനങ്ങളാണ് വിറ്റത്. 17.9 ശതമാനമാണ് ഇടിവ്. രാജ്യത്തെ വിപണിയില്‍മാത്രം വിറ്റത് 3,74,481 വാഹനങ്ങളാണ്. 19.3 ശതമാനമാണ് വില്പനയില്‍ ഇടിവുണ്ടായത്. 28,113 വാഹനങ്ങളാണ് ഈകാലയളവില്‍ കമ്പനി കയറ്റിയയച്ചത്.
Maruti Suzuki Q1 profit slumps 27%