മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതിയുടെ വാഹന വില്പനയില്‍ 33.5 ശതമാനം ഇടിവ്.
2012 ഓഗസ്റ്റിനുശേഷം കാര്‍ വില്പനയില്‍ ഇത്രയും ഇടിവുണ്ടാകുന്നത് ഇതാദ്യമാണ്. ജൂലായ് മാസത്തില്‍ 1,09,264 കാറുകളാണ് കമ്പനി വിറ്റത്. കഴിഞ്ഞവര്‍ഷം ജൂലായിലാകട്ടെ 1,64,369 വാഹനങ്ങള്‍ വില്‍ക്കാന്‍ കമ്പനിക്കായി.
ആഭ്യന്തര വിപണിയില്‍ 98,210 കാറുകളാണ് കഴിഞ്ഞ മാസം കമ്പനി വിറ്റത്. കഴിഞ്ഞവര്‍ഷം ജൂലായിലാകട്ടെ 1,54,150 യൂണിറ്റുകളാണ്.
ചെറുകാറുകളായ ആള്‍ട്ടോയും വാഗണാറും 11,577 യൂണിറ്റുകളാണ് വിറ്റത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 37,710 എണ്ണമാണ് വിറ്റത്. 69.3 ശതമാനമാണ് ചെറുകാറുകളുടെ വില്പനയിലുണ്ടായ ഇടിവ്.
വില്പനയില്‍ സമാനമായ ഇടിവ് മറ്റ് വിഭാഗം കാറുകളിലുമുണ്ടായതായി മാരുതി പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നു.
Maruti sales slump 33.5%