ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ കാർ കമ്പനിയായ മാരുതി സുസുക്കി നടപ്പ്‌ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 1,556.4 കോടി രൂപ അറ്റാദായം നേടി.

മുൻ വർഷം ഇതേ കാലയളവിലേതുമായി താരതമ്യം ചെയ്താൽ 4.4 ശതമാനം വളർച്ച. അസംസ്‌കൃത വസ്തുക്കളുടെ വില ഉയർന്നതും ജി.എസ്.ടി.യിലേക്കുള്ള മാറ്റം മൂലമുള്ള ചെലവുകളുമാണ് ലാഭ വളർച്ച 4.4 ശതമാനത്തിൽ ഒതുങ്ങാൻ കാരണം. 

അതേസമയം, വരുമാനം 14,654.5 കോടി രൂപയിൽ നിന്ന് 16.7 ശതമാനം ഉയർന്ന് 17,132.4 കോടി രൂപയിലെത്തി.
 
2017 ഏപ്രിൽ-ജൂൺ പാദത്തിൽ കമ്പനി 3,94,571 കാറുകൾ വിറ്റഴിച്ചു. മുൻ വർഷം ആദ്യ പാദത്തിലേതിനെ അപേക്ഷിച്ച് 13.2 ശതമാനം വളർച്ച. മൊത്തം വില്പനയിൽ 26,140 യൂണിറ്റുകൾ വിദേശങ്ങളിലേക്കുള്ള കയറ്റുമതിയാണ്.