ന്യൂഡൽഹി: രാജ്യത്തെ രണ്ടാമത്തെ വലിയ ഐ.ടി. കമ്പനിയായ ഇൻഫോസിസിന് മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ രാജീവ് ബൻസാലുമായുള്ള ആർബ്രിട്രേഷൻ പരാജയപ്പെട്ടു. 12.17 കോടി രൂപയും പലിശയും അടക്കം നൽകാനാണ് ഇപ്പോൾ കേസിൽ വിധിയായിരിക്കുന്നത്.

അദ്ദേഹവുമായുള്ള തൊഴിൽ കരാർ അനുസരിച്ച് നേരത്തെ ജോലി വിടേണ്ടി വന്നാൽ 17 കോടിയോളം രൂപ നഷ്ടപരിഹാരം നൽകണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ 5.2 കോടി രൂപ മാത്രമാണ് നൽകിയിരുന്നത്. ഉയർന്ന തുക നൽകുന്നതിനെതിരേ ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണമൂർത്തി രംഗത്തെത്തിയിരുന്നു.