ഇൻഫോസിസിസിന്റെ സിഇഒ സലിൽ പരേഖിന് 2021 സാമ്പത്തികവർഷത്തിൽ പ്രതിഫലമായി ലഭിച്ചത് 48.68 കോടി രൂപ. മുൻവർഷം 34.27 കോടിയായിരുന്നു അദ്ദേഹത്തിന് ലഭിച്ച പ്രതിഫലം. വർനവാകട്ടെ 45ശതമാനവും.

ഇതിൽ 30.99 കോടി രൂപയും ലഭിച്ചത് ഓഹരികളായാണ്. 12.62 കോടി ബോണസായും 6.07 കോടി രൂപ ശമ്പളമായും ലഭിച്ചു. ചെയർമാൻ നന്ദൻ നിലേകനി ഈകാലയളവിൽ പ്രതിഫലമൊന്നും സ്വീകരിച്ചിട്ടില്ല. 

ചീഫ് ഓപറേറ്റിങ് ഓഫീസറായ പ്രവീൺ റാവുവിന് ലഭിച്ചതാകട്ടെ 17.33 കോടി രൂപയുമാണ്. അദ്ദേഹത്തിന്റെ പ്രതിഫലത്തിലെ വർധന 63ശതമാനമാണ്. പ്രസിഡന്റുമാരായ മൊഹിത് ജോഷി, രവി കുമാർ എന്നിവർ യഥാക്രമം 34.82 കോടിയും 25.54 കോടിയും ശമ്പളയനിനത്തിൽ നേടി. 

ടിസിഎസിന്റെ സിഇഒ ആയ രാജേഷ് ഗോപിനാഥ് 2021 സാമ്പത്തികവർഷത്തിൽ 20.04 കോടി രൂപയാണ് പ്രതിഫലമായി ലഭിച്ചത്. മുൻവർഷം 13 കോടിയായിരുന്നു.