ന്യൂഡൽഹി: പുതുക്കിയ തൊഴിൽ നിയമങ്ങൾ നടപ്പാക്കുന്നത് തൽക്കാലത്തേയ്ക്ക് മാറ്റിവെച്ചു. സംസ്ഥാനങ്ങളുടെ അംഗീകാരം ലഭിക്കുന്നതിന് കാലതമാസമുള്ളതിനാലാണിതെന്നാണ് വിശദീകരണം. 

പുതിയ തൊഴിൽ നിയമം വിജ്ഞാപനംചെയ്യാൻ കേന്ദ്രം തയ്യാറാണെങ്കിലും സംസ്ഥാനങ്ങളിലെ നിലവിലുള്ള നിയമങ്ങൾ അതിന് തടസ്സമാണ്. ഇക്കാര്യത്തിൽമാറ്റംവരുത്തിയാൽ നടപ്പാക്കുമെന്നാണ് റിപ്പോർട്ടുകൾ. 

പുതിയ സാഹചര്യങ്ങൾക്കനുസരിച്ച് തൊഴിൽ മേഖലയിൽ മാറ്റംവരുത്തുന്നതിന്റെ ഭാഗമായാണ് 29 തൊഴിൽ നിയമങ്ങൾ ക്രോഡീകരിച്ച് നാല് ലേബർ കോഡുകൾക്ക് കേന്ദ്ര സർക്കാർ രൂപംനൽകിയത്. 

ഇതുമായി ബന്ധപ്പെട്ട് ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ്, സാമൂഹ്യ സുരക്ഷാ കോഡ്, തൊഴിൽ സുരക്ഷയും ആരോഗ്യവും തൊഴിൽ സ്ഥിതിയും സംബന്ധിച്ച് നിയമം, വേതന നിയമം തുടങ്ങിയവയാണ് സർക്കാർ പാസാക്കിയത്. 

Implementation of the new labor codes has been postponed