പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സിയുടെ നാലാംപാദത്തിലെ അറ്റാദായത്തിൽ 18.17ശതമാനം വർധന. 8,186.51 കോടി രൂപയാണ് മാർച്ച് പാദത്തിലെ ബാങ്കിന്റെ ലാഭം. മുൻവർഷം ഇതേപാദത്തിൽ 6,927.69 കോടി രൂപയായിരുന്നു അറ്റാദായം.

പലിശ വരുമാനം 12.60ശതമാനം വർധിച്ച് 17,120.15 കോടി രൂപയായി. പലിശേതരവരുമാനം 25.88ശതമാനംവർധിച്ച് 7,593.91 കോടിരൂപയുമായി. നിഷ്‌കൃയ ആസ്തി 1.26ശതമാനത്തിൽനിന്ന് 1.32ശതമാനമായി വർധിക്കുകയുംചെയ്തു. 

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഹരി 1,428.45 രൂപയിലാണ് ബിഎസ്ഇയിൽ വെള്ളിയാഴ്ച ക്ലോസ്‌ചെയ്തത്. 

HDFC Bank Q4 net profit jumps 18%