വരുമാനം 10 ബില്യണ്‍ ഡോള(73,000 കോടി രൂപ)റിലെത്തിയതോടെ എച്ച്‌സിഎല്‍ ടെക്‌നോളജീസ് ജീവനക്കാര്‍ക്ക് മൊത്തം 700 കോടി രൂപയുടെ പ്രത്യേക ബോണസ് പ്രഖ്യാപിച്ചു. ലോകത്തെമ്പാടുമുള്ള ഒന്നര ലക്ഷത്തോളം ജീവനക്കാര്‍ക്ക് ബോണസ് ലഭിക്കും.
ഫെബ്രുവരിയില്‍ ബോണസ് വിതരണംചെയ്യുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ചുരുങ്ങിയത് ഒരുവര്‍ഷത്തെ സര്‍വീസ് ഉള്ളവര്‍ക്ക് ബോണസിന് അര്‍ഹതയുണ്ട്. പത്തുദിവസത്തെ ശമ്പളത്തിന് തുല്യമായ തുകയാണ് ബോണസായി ലഭിക്കുക.
ഡിസംബര്‍ പാദത്തില്‍ 3,982 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. മുന്‍വര്‍ഷത്തെ ഇതേകാലയളവിനെ അപേക്ഷിച്ച് 31.1ശതമാനമാണ് വര്‍ധന. ഓഹരിയൊന്നിന് നാലുരൂപ ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 952 രൂപ നിലവാരത്തിലാണ് ബിഎസ്ഇയില്‍ ഓഹരിയുടെ വ്യാപാരം നടക്കുന്നത്.
HCL Tech announces Rs 700 cr bonus to employees