ര്‍ക്ക്ഫ്രംഹോം, ഓണ്‍ലൈന്‍ ക്ലാസ് എന്നിവയ്ക്ക് വ്യാപകമായി പ്രയോജനപ്പെടുത്തിവരുന്ന ഗൂഗിള്‍ മീറ്റ് ഉപയോഗിക്കുന്നതില്‍ നിയന്ത്രണവുമായി കമ്പനി.

സെപ്റ്റംബര്‍ 30 മുതല്‍ 60 മിനുട്ടുവരെയമാത്രമെ പരമാവധി സൗജന്യമായി ഉപോയിഗിക്കാന്‍ കഴിയൂ. പണം നല്‍കി ഉപയോഗിക്കാവുന്ന ജി-സ്യൂട്ടിലേയ്ക്ക് മാറാനാണ് ഗൂഗിള്‍ ആവശ്യപ്പെടുന്നത്. ഇത്തരത്തില്‍ മാറുന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും ഗൂഗിള്‍ വാഗ്ദാനംചെയ്യുന്നുണ്ട്. 

250 പേര്‍ക്ക് ഗൂഗിള്‍ മീറ്റുവഴി പങ്കെടുക്കാനുള്ള സൗകര്യം, ഒറ്റ ഡൗമൈന്‍ ഉപയോഗിച്ച് 10,000ലേറെപ്പേര്‍ക്ക് ലൈവ് സ്ട്രീമിങ്, റെക്കോഡ് ചെയ്ത് ഗുഗിള്‍ ഡ്രൈവില്‍ സൂക്ഷിക്കാനുള്ള സൗകര്യം എന്നിവയും പെയ്ഡ് വേര്‍ഷനിലുണ്ട്. 

സേവനത്തിനായി ഒരാള്‍ക്ക് ഒരുമാസത്തേയ്ക്ക് 1,800 രൂപ(25 ഡോളര്‍)യാണ് നിരക്ക്. ഈവര്‍ഷം തുടക്കത്തില്‍ പരിധിയില്ലാത്ത സൗജന്യ ഉപയോഗമാണ് ഗൂഗിള്‍ വാഗ്ദാംചെയ്തിരുന്നത്.  

Google Meet to reduce meetings to 60 mins on free versions