കൊച്ചി: നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് നടപ്പു സാമ്പത്തിക വർഷത്തെ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. ഒരു രൂപ മുഖവിലയുള്ള ഓഹരിക്ക് 1.50 രൂപ എന്ന നിരക്കിൽ (150 ശതമാനം) ലാഭവിഹിതം നൽകാനാണ് ഡയറക്ടർ ബോർഡ് യോഗത്തിൽ തീരുമാനമായത്.

2020 മാർച്ച് 23-ലെ രജിസ്റ്ററിൽ ഓഹരി ഉടമകളായി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള എല്ലാ ഓഹരി ഉടമകൾക്കും മേൽപ്പറഞ്ഞ ലാഭവിഹിതം നൽകും. ഈ മാസം 30-ഓടെ എല്ലാ ഓഹരി ഉടമകൾക്കും ലാഭവിഹിതം ലഭിക്കും.