ഫ്യൂച്ചര്‍ എന്റര്‍പ്രൈസസിനുകീഴിലുള്ള മൂന്നു കമ്പനികള്‍ ലയിപ്പിക്കുന്നതു സംബന്ധിച്ച് ചേരാനിരുന്ന കമ്പനി ബോര്‍ഡ് യോഗം ഒരാഴ്ചത്തേയ്ക്ക് നീട്ടി. 

സ്‌റ്റോക്ക് എസ്‌ക്‌ചേഞ്ചില്‍ നല്‍കിയ വിവരപ്രകാരം ശനിയാഴ്ച ചേരാനിരുന്ന യോഗം നീട്ടിവെച്ചതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. 

ഫ്യൂച്ചര്‍ ലൈഫ്‌സ്‌റ്റൈല്‍, ഫ്യൂച്ചര്‍ സപ്ലൈ ചെയിന്‍, ഫ്യൂച്ചര്‍ റീട്ടെയില്‍ എന്നിവയുടെ ലയനമാണ് കമ്പനി പരിഗണിക്കുന്നത്. 

ഗ്രേസ് പിരിഡ് നല്‍കിയിട്ടും ഫ്യൂച്വര്‍ റീട്ടെയിലിന് 100 കോടി രൂപയുടെ ബാധ്യത തീര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. ശനിയാഴ്ചയായിരുന്നു ഇതിന്റെ അവസാനദിവസം.

വിദേശ വായ്പകളില്‍ വീഴ്ചവരുത്താതിരിക്കാന്‍ ബാങ്കുകളും റിലയന്‍സും തമ്മില്‍ നേരത്തെ പദ്ധതി തയ്യാറാക്കിയിരുന്നു. തിങ്കളാഴ്ചയാണ് വായ്പകളുടെ കാലാവധി അവസാനിക്കുന്നത്. 

Future Enterprises board meet on group firms' merger postponed by a week