ലോക കോടീശ്വരന്മാരില്‍ ഒന്നാമനായ ഇലോണ്‍ മസ്‌കിന്റെ ടെസ് ല ബെംഗളുരുവില്‍ പ്രവര്‍ത്തനം തുടങ്ങി. 

ടെസ് ല ഇന്ത്യ മോട്ടോഴ്‌സ് ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്നപേരില്‍ ടെസ് ലയുടെ സബ്‌സിഡിയറി കമ്പനിയായാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 

വൈഭവ് തനേജ, വെങ്കിട്ടരംഗം ശ്രീരാം, ഡേവിഡ് ജോന്‍ ഫീന്‍സ്റ്റീന്‍ എന്നിവരെ കമ്പനിയുടെ ഡയറക്ടര്‍മാരായി നിയമിക്കുകയുംചെയ്തിട്ടുണ്ട്.

ബെംഗളുരുവില്‍ ടെസ് ലയുടെ ഗവേഷണ വികസന കേന്ദ്രം ഉടനെ തുടങ്ങുമെന്ന് കര്‍ണാടക സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാന്‍ സ്ഥലവും വാഗ്ദാനംചെയ്തിരുന്നു.

ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസിനെ മറികടന്ന് ലോക കോടീശ്വരപട്ടികയില്‍ ഈയിടെയാണ് ഇലോണ്‍ മസ്‌ക് ഒന്നാമനായത്. ടെസ് ലയുടെ ഓഹരിവിലയില്‍ ഒരുവര്‍ഷത്തിനിടെ വന്‍കുതിപ്പാണുണ്ടായത്. 

Elon Musk's Tesla opens India entity in Bengaluru