കോവിഡ് പോസറ്റീവായവരെ രണ്ടുതവണ യുഎഇയിലെത്തിച്ചെന്നാരോപിച്ച് ദുബായ് അധികൃതര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. 

സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ മൂന്നുവരെ 15 ദിവസത്തേയ്ക്കാണ് വിലക്ക്. ദുബായ് ഏവിയേഷന്‍ അധികൃതര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് പിഴയും ചുമത്തിയിട്ടുണ്ട്. 

കോവിഡ് ടെസ്റ്റ് റിപ്പോര്‍ട്ട് പോസറ്റീവ് ആയിട്ടും രണ്ടുപേരെ ദുബായിയിലേയ്ക്ക് കൊണ്ടുവന്നതായാണ് ആരോപണം. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കണമെന്നും ഇക്കാര്യം അറിയിക്കണമെന്നും എയര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനുശേഷമാകും സര്‍വീസിന് അനുമതി നല്‍കുക. 

Dubai suspends Air India Express flights for flying COVID-19 patients